by admin on | 2022-12-15 18:22:51 Last Updated by admin on2025-03-19 16:32:18
Share: Facebook | Twitter | Whatsapp | Linkedin Visits: 353
ദോഹ: പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് കരുത്ത് പകർന്ന് പുരുഷ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സിന്റെ ആദ്യപാദത്തിൽ രണ്ടാം സ്ഥാനം. രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ദോഹയിൽ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. സീസണിൽ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റർ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് 88.38 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയപ്പോൾ തന്റെ അവസാന ത്രോയിൽ നീരജ് 88.36 മീറ്റർ ദൂരം കൈവരിച്ചു.